PROCEDURE Step 1- Preheat oven at 180°C. Mix sugar, eggs and oil in mixing bowl, then add milk and vanilla and continue to mix. In a separate bowl, mix flour and bakung powder together then add to the wet (mixture) ingredients one cup at the time and mix till smooth. Pour mixture into greased muffin pan and bake for 15 to 20 minutes or till golden brown.
ഒരേ ഒരുതവണ Chicken 65 ഇതുപോലെ ചെയ്ത് നോക്കു.!! പാത്രം കാലിയാകുന്ന വഴിയറിയില്ല; ഒരു കിടുകാച്ചി ചിക്കൻ 65 . . . . . കോഴിയിറച്ചി -1kg ഇഞ്ചി വെളുത്തുള്ളി കാശ്മീരി മുളക് പൊടി മല്ലിപൊടി പെരുംജീരക പൊടി നല്ല ജീരകപൊടി കുരുമുളക് പൊടി ഗരം മസാല യോഗർട്ട് കോൺ ഫ്ലോർ മുട്ട കറിവേപ്പില ഉപ്പ്
ആദ്യമായി നമ്മുടെ കോഴിയിറച്ചി ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക അതിലേക്ക് മേൽ പറഞ്ഞ എല്ലാ പൊടികളും യോഗർട്ടും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും കറിവേപ്പില ഞരടിയതും ചേർത്തൊരു ഇരുപത് മിനിറ്റു മാറ്റിവെക്കുക. ശേഷം നന്നായി മസാല പിടിച്ച ഇറച്ചി കഷണങ്ങളിലേക്ക് കോഴിമുട്ടയും കോൺഫ്ളവറും ചേർത്തു വീണ്ടും കുഴച്ച ശേഷം ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക. നോ നോ….. തിന്നാന് വരട്ടെ… ഒരു ചെറിയ ബൗളിൽ നമ്മുടെ സോസുകളും ലെമൺ ജ്യൂസും ഒരു 4 ടേബിൾ സ്പൂൺ വെള്ളം ചേർത്തു നന്നായി ഇളക്കുക. ഒരു ഫ്രൈ പാൻ ചൂടാക്കി അതിലേക്ക് ഒരല്പം ഓയിൽ ഒഴിച്ചു കൊണ്ട് പൊടി പൊടിയായി അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി എന്നിവയും മുളക് കറിവേപ്പില എന്നിവയും ചേർത്തു നന്നായി വഴറ്റി അതിലേക്ക് മാറ്റിവെച്ച ഇറച്ചി കഷ്ണങ്ങൾ ചേർത്തു നന്നായി വഴറ്റുക. എല്ലാം മീഡിയം ഫ്ലെയ്മിൽ ആയിരിക്കണേ.. ഉപ്പും വേണമെങ്കിൽ മാത്രം ഇട്ടാൽ മതി. വെള്ളമൊക്കെ വറ്റി നന്നായി ഇറച്ചിയിൽ പിടിച്ചാൽ തീ അണക്കാം. chicken65
വലിയ അട – 400 ഗ്രാം ശർക്കര കദളിപ്പഴം – 3 തേങ്ങയുടെ ഒന്നാം പാൽ തേങ്ങയുടെ രണ്ടാം പാൽ ഉപ്പ് അണ്ടിപ്പരിപ്പ് പഞ്ചസാര നെയ്യ്
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അട ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കണം. ഈയൊരു സമയത്ത് പായസത്തിലേക്ക് ആവശ്യമായ തേങ്ങാപ്പാല് തയ്യാറാക്കി എടുക്കാം. ആദ്യം ചിരകിയ തേങ്ങയിലേക്ക് കുറച്ച് വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ പിഴിഞ്ഞ് പാലെടുത്ത് മാറ്റുക. ഈയൊരു കൂട്ടിലേക്ക് കുറച്ച് തിളപ്പിച്ച വെള്ളം കൂടി ഒഴിച്ച് വീണ്ടും രണ്ടാം പാൽ അതിൽ നിന്നും എടുക്കണം. അതിന് ശേഷം അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് നെയ്യൊഴിക്കുക.
നെയ്യ് നന്നായി ചൂടായി വരുമ്പോൾ കദളിപ്പഴം ഇട്ട് നല്ലതുപോലെ ഉടച്ചെടുക്കണം. അതെടുത്തു മാറ്റിയശേഷം അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അണ്ടിപ്പരിപ്പ് മാറ്റിയശേഷം തയ്യാറാക്കി വെച്ച അട അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. അട ഒന്ന് വലിഞ്ഞു വരുമ്പോൾ ശർക്കരപ്പാനി ചേർത്ത് കൊടുക്കുക. അട ശർക്കരപ്പാനിയിൽ കിടന്ന് നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാനായി വെക്കണം. അത് ഒന്ന് തിളച്ച ശേഷം ഒന്നാം പാൽ അതിലേക്ക് ചേർത്ത് കുറുക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.
Ada Pradhaman is a traditional Kerala dessert that is often considered the king of payasams (a type of kheer or pudding). Made with rice flakes (ada), jaggery, and coconut milk, this rich and flavorful dish is an integral part of the Onam Sadhya, Kerala’s grand festive meal. The slow cooking of ada in coconut milk and jaggery syrup, combined with the aroma of cardamom and ghee-roasted coconut bits, makes this dessert a true delicacy. Ada Pradhaman is a cherished Kerala dessert that embodies the richness and tradition of the region’s culinary heritage. With its creamy texture, deep caramelized sweetness from jaggery, and the subtle fragrance of coconut milk and cardamom, this payasam is a true treat for the senses. Served as part of the Onam Sadhya or enjoyed on special occasions, Ada Pradhaman is a dish that brings warmth and indulgence to any celebration. The combination of soft ada, sweet jaggery, and rich coconut milk, along with the crunch of fried coconut bits and nuts, makes this dessert a timeless favorite in Kerala cuisine. @top fans Cooking Meal Tasty Recipes Food Recipes Food Finder
ഉണക്കച്ചെമ്മീൻ വച്ച് തയ്യാറാക്കാവുന്ന രുചികരമായ വിഭവം
ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് ചമ്മന്തി പൊടിയും മറ്റും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കാറുള്ള കറികളിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ ഉണക്കചെമ്മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഉണക്ക ചെമ്മീനിൽ ഉപ്പ് ഉള്ളതുകൊണ്ടു തന്നെ വളരെ കുറച്ചു മാത്രമേ പിന്നീട് ചേർത്തു കൊടുക്കേണ്ട ആവശ്യമുള്ളൂ. ഈയൊരു കൂട്ട് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.
ശേഷം മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ വൃത്തിയാക്കിയ ചെറിയ ഉള്ളി ഇട്ട് കൊടുക്കുക. അതോടൊപ്പം മൂന്നോ നാലോ വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് കറിവേപ്പില എന്നിവ കൂടി ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം. ഈയൊരു കൂട്ട് മാറ്റിവെച്ച ശേഷം അതേ ജാറിലേക്ക് ഒരു തക്കാളി അരിഞ്ഞത് കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്കച്ചെമ്മീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ചെമ്മീൻ നല്ല രീതിയിൽ ഫ്രൈ ആയി കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തുമാറ്റാവുന്നതാണ്. അതിലേക്ക് നേരത്തെ ക്രഷ് ചെയ്തുവച്ച ഉള്ളിയുടെ കൂട്ടും കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തക്കാളിയുടെ പേസ്റ്റ് കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കി സെറ്റാക്കി എടുക്കുക. വറുത്തുവെച്ച ചെമ്മീൻ ഈ ഒരു കൂട്ടിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. ഇപ്പോൾ നല്ല രുചികരമായ ഉണക്കച്ചെമ്മീൻ റോസ്റ്റ് റെഡിയായി കഴിഞ്ഞു. ചൂട് ചോറിനോടൊപ്പം രുചികരമായി വിളമ്പാവുന്ന ഒരു സൈഡ് ഡിഷ് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
ചിക്കൻ – 1 കിലോഗ്രാം സവാള – 2 തക്കാളി പഴുത്തത് – 3 വെളുത്തുള്ളി – 6 വലിയ അല്ലി പച്ചമുളക് – 2 ഏലയ്ക്ക – 6 ഗ്രാമ്പൂ – 6 ചെറിയ ജീരകം – ഒരു ടീസ്പൂൺ കുരുമുളക് – ഒരു ടീസ്പൂൺ ബ്ലാക്ക് ലെമൺ – 2 ബേ ലീഫ് – 4 കറുവാപട്ട – വലിയ ഒരു കഷ്ണം ചിക്കൻ സ്റ്റോക്ക് – രണ്ട് ടൊമാറ്റോ പേസ്റ്റ് – 2 ടേബിൾസ്പൂൺ കബ്സ മസാല – മൂന്ന് ടീസ്പൂൺ ബസ്മതി അരി – മൂന്ന് ഗ്ലാസ് (3/4 കിലോഗ്രാം)
തയ്യാറാക്കുന്ന വിധം ബസ്മതി അരി കഴുകി രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കുക
ചിക്കൻ വലിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക
ഒരു ഫ്രൈയിങ് പാനിൽ നാല് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടായാൽ സവാള ചെറുതായി അരിഞ്ഞ് നന്നായി വഴറ്റുക.
ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുകഅതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക. അതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മറ്റു മസാലകൾഎന്നിവ ചേർത്ത് നന്നായി വഴറ്റി നല്ല ഒരു മണം വരുന്നത് വരെ കാത്തിരിക്കുക.
കബ്സ മസാലയും ചിക്കൻ സ്റ്റോക്കും ടൊമാറ്റോ പേസ്റ്റും ചേർക്കുക.ഇതിലേക്ക് വൃത്തിയാക്കി വച്ചിട്ടുള്ള കോഴി കഷ്ണങ്ങൾ ഇടുക. 5 മിനിറ്റ് വേവിക്കുക. അതിനുശേഷം ചൂടുള്ള വെള്ളം ആറര ഗ്ലാസ് ഒഴിച്ച് 25 മിനിറ്റ് വേവിക്കുക. (രണ്ട്കപ്പ് അരിയ്ക്ക് നാലര കപ്പ് വെള്ളം എന്ന കണക്കിൽ) ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. 30 മിനിറ്റിനുശേഷം.കോഴിക്കഷ്ണങ്ങൾ അതിൽനിന്നും മാറ്റി എടുക്കാം. ( ഈ വെള്ളം അരിച്ചെടുത്ത് അതിലാണ് അരി വേവിക്കുന്നത്).
ആ വെള്ളത്തിൽ അരിയിടാം, മിതമായ ചൂടിൽ അരി വേവിക്കുക. കോഴി കഷണങ്ങളിൽ നാരങ്ങാനീര് പുരട്ടി അതിനുശേഷം ഒരൽപം ഒലീവ് ഓയിൽ കൂടെ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. അരിയിലെ വെള്ളം പറ്റിയതിനു ശേഷം 20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്യുക. ചൂടോടെ വിളമ്പാം, വേറെ യാതൊരു കറിയുടെയും ആവശ്യമില്ല.
kabsa,
Ingredients
Chicken – 1 kg Onion – 2 Ripe tomatoes – 3 Garlic – 6 large cloves Green Chilli – 2 Cardamom – 6 Cloves – 6 Cumin seeds – one teaspoon Black pepper – one teaspoon Black lemon – 2 Bay Leaf – 4 Cinnamon – a large piece Chicken stock – two Tomato paste – 2 tbsp Kabsa masala – three teaspoons Basmati rice – three glasses (3/4 kg)
How to prepare Wash basmati rice and soak it for two hours
Cut the chicken into large pieces and wash and keep it clean
Pour four tablespoons of sunflower oil or vegetable oil in a frying pan and when hot, chop the onion and fry well.
Then add chopped garlic and saute, then chop tomatoes and saute well. Add cardamom, cloves, cloves and other spices to it and fry it well and wait till it smells good.
Add the kabsa masala, chicken stock and tomato paste. Add the cleaned chicken pieces. Cook for 5 minutes. Then pour six and a half glasses of hot water and cook for 25 minutes. (On the basis of two cups of rice, four and a half cups of water) Add enough salt. After 30 minutes, the chicken pieces can be removed from it. (This water is filtered and rice is cooked in it).
Put the rice in that water and cook the rice on medium heat. Brush the chicken pieces with lemon juice and then drizzle with a little olive oil and bake for 20 minutes. Once the water in the rice is absorbed, simmer it on low flame for 20 minutes. Serve hot, no need for any other curry. . . .
വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! . . . പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് ഇളക്കുക. കടുക് നന്നായിപ്പെട്ടിയതിന് ശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്തത് കൈ കൊണ്ട് നന്നായി ഉടച്ചതിന് ശേഷം വഴറ്റി വെച്ചിരിക്കുന്ന ഉളളിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി തിളച്ചതിന് ശേഷം അതിലേയ്ക്ക് നമ്മുടെ സ്പെഷ്യൽ ഇൻ ഗ്രേഡിയന്റ് ആയ കടലമാവ് ഒരു ടേബിൾ സ്പൂൺ എടുത്ത്
വെള്ളത്തിൽ ചാലിച്ച് തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ ചേർക്കുക. ഹോട്ടലുകളിൽ നമ്മൾ കഴിയ്ക്കുന്ന കറിയ്ക്ക് സമാനമായ അതീവ രുചികരമായ പൂരി മസാലയാണ് ഇത്. ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.
ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ 💥 . . .
നാരങ്ങ : 1 kg ഉപ്പ്. : ആവശ്യത്തിന് കായ പൊടി: 1 1/4 ടീസ്പൂൺ ഏലക്കായ : 7 എണ്ണം ഗ്രാമ്പൂ. : 4 എണ്ണം ഉലുവ. : 1/2 ടേബിൾ സ്പൂൺ കടുക് നല്ലെണ്ണ. : 200 ml വെളുത്തുളളി: 1 കപ്പ് (250 ml) ഇഞ്ചി. : 3/4 കപ്പ് പച്ച മുളക്. : 7 എണ്ണം മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ കശ്മീരി മുളക് പൊടി : 8 ടേബിൾ സ്പൂൺ വിനാഗിരി പഞ്ചസാര : 2 ടേബിൾ സ്പൂൺ കറിവേപ്പില
തയ്യാറാക്കാൻ വേണ്ടി 1 kg നാരങ്ങ കഴുകി ആവിയിൽ വെച്ചു വേവിച്ച് എടുക്കുക അതിനായി ഇഡ്ലി പത്രമോ സ്ട്രീമറോ ഉപയോഗിക്കാം. ഇത് ചൂട് കുറഞ്ഞതിനു ശേഷം വേറെ ഒരു പാത്രത്തിലേക്ക് മാറ്റി 4 ആയി മുറിച്ചു ഇടുക ഇനി ഇതിലേക്ക് 2 ടേബിൾസ് സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം 1 1/4 ടീസ് സ്പൂൺ അളവിൽ കായ പൊടി ചേർക്കുക എന്നിട്ട് കുറച്ച് നേരം അടച്ചു മാറ്റി വെക്കുക. ഇനി വറുത്തു എടുക്കാൻ വേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് 7 ഏലക്കായ അത് ചൂടായി വരുമ്പോൾ 4 ഗ്രാമ്പൂ ചേർക്കുക ഇത് ചൂടായി വരുമ്പോൾ 1/2 ടേബിൾ സ്പൂൺ അളവിൽ ഉലുവ ചേർത്ത് കൊടുക്കുക കളർ മാറി വരുമ്പോൾ 1 ടേബിൾ സ്പൂൺ അളവിൽ കടുക് ഇട്ട് കൊടുക്കുക അത് പൊട്ടി വരുമ്പോൾ തീ ഓഫാക്കുക.ഇതിൻ്റെ ചൂട് കുറഞ്ഞു വരുമ്പോൾ ഇത് മിക്‌സിയുടെ ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക.ശേഷം ഒരു പാത്രത്തിലേക്ക് 200 ml നല്ലെണ്ണ ഒയികുക, എന്നിട്ട് ചൂടാക്കു. ഇത് അച്ചാർ കേടാവാതെ ഇരിക്കാൻ സഹായിക്കും. നല്ലെണ്ണ ചൂടായി വരുമ്പോൾ 1 കപ്പ് വെളുത്തുള്ളി ഫ്രൈ ആക്കി എടുക്കുക ശേഷം കൊരി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക ശേഷം എണ്ണയിലേക്ക് ഇഞ്ചി ചേർത്ത് കൊടുക്കുക ഇഞ്ചി ഫ്രൈ ആയി വരുമ്പോൾ 7 അരിഞ്ഞു വെച്ച പച്ചമുളക് ഇട്ടുകൊടുകുക്ക എന്നിട്ട് എണ്ണയിൽ നിന്ന് കോരി എടുക്കുക.ശേഷം ഈ എണ്ണയിലേക്ക് 2 ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക ശേഷം 3 4 തണ്ട് കറിവേപ്പില ഇട്ട് കൊടുക്കുക ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി 8 ടേബിൾ സ്പൂൺ കശ്മീരി മുളക് പൊടി എന്നിവ ഇട്ട് കൊടുക്കുക എന്നിട്ട് നന്നായി ഇളക്കുക ശേഷം തീ ഓഫാക്കുക ഇനി തീ ഓൺ ആക്കേണ്ട ആവശ്യം ഇല്ല. അതിനു ശേഷം നമ്മൾ പുഴുങ്ങി വെച്ച നാരങ്ങയും ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ചേർക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക.ഇനി വിനാഗിരി ചേർക്കാൻ ആദ്യം ഒരു പാത്രം ചൂടാക്കി അതിലേക്ക് 1 1/4 കപ്പ് വിനാഗിരി ഒഴിക്കുക വിനാഗിരി തിളച്ച് വരുമ്പോൾ തീ ഓഫ് ചെയ്യുക.എന്നിട്ട് നാരങ്ങയിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യുക ഇനി ഇതിലേക്ക് കയിപ്പ് ഇല്ലാതിരിക്കാൻ വേണ്ടി 2 ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര ചേർത്ത് കൊടുക്കുക ശേഷം നമ്മൾ ആദ്യം വറുത്തു പൊടിച്ചു വെച്ച ഏലക്കായ ഗ്രാമ്പൂ ഉലുവ കടുക് എല്ലാം ചേർക്കുക ശേഷം ആവശ്യത്തിനു ഉപ്പ് ചേർത്തു ഇളക്കുക.ഇനി ഓയിലിൻ്റെ കുറവ് തോന്നുകയാണെങ്കിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കവുന്നതാണ്.ഇപ്പൊൾ നല്ല അടിപൊളി നാരങ്ങ അച്ചാർ തയ്യാർ.
സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👇
ചേരുവകൾ | Ingredients :1. മുരിങ്ങക്കായ – 2 എണ്ണം 2. വെണ്ടയ്ക്ക – രണ്ടു മുതൽ മൂന്നെണ്ണം വരെ 3. പച്ചക്കായ – ഒരു ചെറിയ കഷണം 4. ക്യാരറ്റ് – വലുത് ഒരെണ്ണം 5. ബീറ്റ്റൂട്ട് – ഒരെണ്ണം 6. കുമ്പളങ്ങ – ഒരു ചെറിയ പീസ് 7. പടവലങ്ങ – ഒരു ചെറിയ പീസ് 8. പയർ – രണ്ടു മുതൽ മൂന്നെണ്ണം വരെ 9. ബീൻസ് – 2 എണ്ണം 10. തക്കാളി – വലുത് ഒരെണ്ണം 11. സവാള – 1 എണ്ണം 12. പുളി – നെല്ലിക്ക വലിപ്പത്തിൽ 13. മുളകുപൊടി – ഒരു ടീസ്പൂൺ 14. മല്ലിപ്പൊടി – ഒന്നേകാൽ ടീസ്പൂൺ 15. സാമ്പാർ പൊടി – രണ്ട് ടീസ്പൂൺ 16. കായം – ഒരു ചെറിയ കഷണം 17. ഉപ്പ് – ആവശ്യത്തിന് 18. സാമ്പാർ പരിപ്പ് – കാൽ കപ്പ്
ആദ്യം തന്നെ കുക്കർ എടുത്ത് അതിൽ കഴുകി വൃത്തിയാക്കി വെച്ച പരിപ്പ് ഇട്ടു കൊടുക്കുക. അതിന് മുകളിലായി എടുത്തു വച്ച കഷണങ്ങളെല്ലാം ചേർത്തു കൊടുക്കാവുന്നതാണ്. കഷ്ണങ്ങളിലേക്ക് മസാല നല്ല രീതിയിൽ പിടിക്കുന്നതിനായി സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഉപ്പ്, കായം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കഷ്ണങ്ങൾ വേവാൻ ആവശ്യമായ വെള്ളം കൂടി ഈ ഒരു സമയത്ത് ഒഴിച്ച് മൂന്നു മുതൽ നാലു വരെ വിസിൽ അടിപ്പിച്ച് എടുക്കാവുന്നതാണ്. കുക്കറിലെ വിസിൽ എല്ലാം പോയിക്കഴിയുമ്പോൾ വേവ് കുറവുള്ള കഷണങ്ങളായ പയർ, ബീൻസ്, വെണ്ടയ്ക്ക, മുരിങ്ങക്കായ എന്നിവ കൂടി വേവിച്ചു വെച്ച കഷ്ണത്തിലേക്ക് ചേർത്ത് ഒരു വിസിൽ കൂടി അടുപ്പിച്ച് എടുക്കണം.
രണ്ടാമത് വീണ്ടും കുക്കറിലേക്ക് കഷ്ണങ്ങൾ ചേർത്ത് കൊടുക്കുമ്പോൾ തന്നെയാണ് പുളി വെള്ളവും ചേർത്ത് കൊടുക്കേണ്ടത്. എന്നാൽ മാത്രമേ കഷ്ണത്തിലേക്ക് നല്ലതുപോലെ പുളി ഇറങ്ങി പിടിക്കുകയുള്ളൂ. ഈയൊരു സമയം കൊണ്ട് സാമ്പാറിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉലുവയും, ഉണക്കമുളകും, കറിവേപ്പിലയും, കടുകും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. കഷ്ണങ്ങളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ മല്ലിപ്പൊടി, കുറച്ചു കൂടി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്.
ഈയൊരു സമയം കൊണ്ട് കുക്കറിലെ കഷ്ണങ്ങളെല്ലാം നല്ല രീതിയിൽ വെന്തു വന്നിട്ടുണ്ടാകും. അവസാനമായി തയ്യാറാക്കി വെച്ച താളിപ്പ് കൂടി സാമ്പാറിലേക്ക് ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. സാമ്പാർ സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കറിക്ക് നല്ല രുചി ലഭിക്കുന്നതാണ്. ഇനി സാമ്പാർ ചൂടോടു കൂടി തന്നെ ചോറ്, ഇഡലി, ദോശ എന്നിങ്ങനെ ഇഷ്ടമുള്ളതിനോടൊപ്പം സെർവ് ചെയ്യാം. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.
Sambar is a quintessential South Indian dish, beloved for its rich, tangy, and mildly spicy flavors. This hearty lentil-based stew is a staple in South Indian cuisine, often served with rice, dosa, idli, or vada. Sambar is made by simmering toor dal (split pigeon peas) with a variety of vegetables, tamarind, and a special blend of spices known as sambar powder. The result is a flavorful and nutritious dish that perfectly balances the sourness from tamarind with the warmth of spices and the earthiness of lentils.
Sambar is a beloved South Indian dish that embodies the essence of comfort food with its hearty, nutritious, and flavorful profile. The combination of tender lentils, tangy tamarind, and a robust blend of spices creates a dish that is both satisfying and wholesome. Whether enjoyed as a main course with rice or as a side with idli and dosa, Sambar is a versatile dish that is deeply ingrained in the culinary traditions of South India. Its rich, savory taste, coupled with the aromatic tempering, makes it a dish that is sure to please the palate and warm the soul. @top fans
ഒരിക്കലെങ്കിലും സോയ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ചിക്കൻ 65നെ വെല്ലും ഈസി ടേസ്റ്റി സോയ 65… . . . . സോയ ചങ്ക്‌സ് ഉപ്പ് കാശ്മീരി മുളക് ഇഞ്ചി വെളുത്തുള്ളി ചിക്കൻ മസാല
ആദ്യമായി രണ്ട് കപ്പ് സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്‌സ് അതിലേക്ക് ഇട്ട് കൊടുക്കാം. ഉയർന്ന തീയിൽ മൂന്ന് മിനിറ്റ് തിളപ്പിച്ചെടുക്കണം. ശേഷം ചൂട് വെള്ളം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാലയും അര ടീസ്പൂൺ ഖരം മസാലയും കാൽ ടീസ്പൂൺ പെരും ജീരകത്തിന്റെ പൊടിയും കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടിയും കൂടെ ചേർത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒന്നര ടീസ്പൂൺ നാരങ്ങ നീരും രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. കൂടെ മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലവറും ഒരു ടേബിൾ സ്പൂൺ അരിപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം….. പോസ്റ്റ് കടപ്പാട്
മുട്ട വീട്ടിൽ ഉണ്ടായിട്ടും ഇത്രയും കാലം ഈ ട്രിക് അറിയാതെ പോയല്ലോ!! മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ…😋👇
മുട്ട വീട്ടിൽ ഉണ്ടായിട്ടും ഇത്രയും കാലം ഈ ട്രിക് അറിയാതെ പോയല്ലോ!! മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ…😋👇
മുട്ട ഇഞ്ചി സവാള വെളുത്തുള്ളി ഗരം മസാല കാശ്മീരി ചില്ലി ഉപ്പ്
അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള , വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും ചേർത്ത് അരിഞ്ഞു വെച്ചിട്ടുള്ള മുട്ടയും ചേർത്ത ഇളക്കി യോജിപ്പിക്കുക. ഒപ്പം 200ഗ്രാം കടലമാവും ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു പച്ച മുട്ട പൊട്ടിച്ച് അതിന്റെ കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് മുട്ട മിക്സ് ഓരോ ഉരുളകളാക്കി ഉരുട്ടി ചൂടായ എണ്ണയിൽ ഇട്ട് നന്നായി വറുത്തു കോരി മാറ്റി വെക്കുക. മറ്റൊരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് രണ്ട് സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക, കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഒപ്പം നാല് പച്ചമുളകും ചേർത്തു ഇത് നന്നായി വഴന്നു കഴിഞ്ഞാൽ തയ്യാറാക്കി വെച്ചിട്ടുള്ള വറുത്ത മുട്ടയും ഇതിനൊപ്പം ചേർത്തു കൊടുക്കാം. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ കാശ്മീരി ചില്ലി, രണ്ട് സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ രുചികരവും ഹെൽത്തിയുമായ എഗ്ഗ് 65 റെഡി ആയി കഴിഞ്ഞു.