സോയ 65

സോയ 65

ഒരിക്കലെങ്കിലും സോയ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ചിക്കൻ 65നെ വെല്ലും ഈസി ടേസ്റ്റി സോയ 65…
.
.
.
.
സോയ ചങ്ക്‌സ്
ഉപ്പ്
കാശ്മീരി മുളക്
ഇഞ്ചി
വെളുത്തുള്ളി
ചിക്കൻ മസാല

ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്‌സ് അതിലേക്ക് ഇട്ട് കൊടുക്കാം. ഉയർന്ന തീയിൽ മൂന്ന് മിനിറ്റ് തിളപ്പിച്ചെടുക്കണം. ശേഷം ചൂട് വെള്ളം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാലയും അര ടീസ്പൂൺ ഖരം മസാലയും കാൽ ടീസ്പൂൺ പെരും ജീരകത്തിന്റെ പൊടിയും കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടിയും കൂടെ ചേർത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒന്നര ടീസ്പൂൺ നാരങ്ങ നീരും രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. കൂടെ മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലവറും ഒരു ടേബിൾ സ്പൂൺ അരിപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം…..
പോസ്റ്റ്‌ കടപ്പാട്