Kabsa

കബ്സ,

ചേരുവകൾ

ചിക്കൻ – 1 കിലോഗ്രാം
സവാള – 2
തക്കാളി പഴുത്തത് – 3
വെളുത്തുള്ളി – 6 വലിയ അല്ലി
പച്ചമുളക് – 2
ഏലയ്ക്ക – 6
ഗ്രാമ്പൂ – 6
ചെറിയ ജീരകം – ഒരു ടീസ്പൂൺ
കുരുമുളക് – ഒരു ടീസ്പൂൺ
ബ്ലാക്ക് ലെമൺ – 2
ബേ ലീഫ് – 4
കറുവാപട്ട – വലിയ ഒരു കഷ്ണം
ചിക്കൻ സ്റ്റോക്ക് – രണ്ട്
ടൊമാറ്റോ പേസ്റ്റ് – 2 ടേബിൾസ്പൂൺ
കബ്സ മസാല – മൂന്ന് ടീസ്പൂൺ
ബസ്മതി അരി – മൂന്ന് ഗ്ലാസ് (3/4 കിലോഗ്രാം)

തയ്യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കുക

ചിക്കൻ വലിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക

ഒരു ഫ്രൈയിങ് പാനിൽ നാല് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടായാൽ സവാള ചെറുതായി അരിഞ്ഞ് നന്നായി വഴറ്റുക.

ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുകഅതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക. അതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മറ്റു മസാലകൾഎന്നിവ ചേർത്ത് നന്നായി വഴറ്റി നല്ല ഒരു മണം വരുന്നത് വരെ കാത്തിരിക്കുക.

കബ്സ മസാലയും ചിക്കൻ സ്റ്റോക്കും ടൊമാറ്റോ പേസ്റ്റും ചേർക്കുക.ഇതിലേക്ക് വൃത്തിയാക്കി വച്ചിട്ടുള്ള കോഴി കഷ്ണങ്ങൾ ഇടുക. 5 മിനിറ്റ് വേവിക്കുക. അതിനുശേഷം ചൂടുള്ള വെള്ളം ആറര ഗ്ലാസ് ഒഴിച്ച് 25 മിനിറ്റ് വേവിക്കുക. (രണ്ട്കപ്പ് അരിയ്ക്ക് നാലര കപ്പ് വെള്ളം എന്ന കണക്കിൽ)
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. 30 മിനിറ്റിനുശേഷം.കോഴിക്കഷ്ണങ്ങൾ അതിൽനിന്നും മാറ്റി എടുക്കാം. ( ഈ വെള്ളം അരിച്ചെടുത്ത് അതിലാണ് അരി വേവിക്കുന്നത്).

ആ വെള്ളത്തിൽ അരിയിടാം, മിതമായ ചൂടിൽ അരി വേവിക്കുക.
കോഴി കഷണങ്ങളിൽ നാരങ്ങാനീര് പുരട്ടി അതിനുശേഷം ഒരൽപം ഒലീവ് ഓയിൽ കൂടെ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. അരിയിലെ വെള്ളം പറ്റിയതിനു ശേഷം 20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്യുക. ചൂടോടെ വിളമ്പാം, വേറെ യാതൊരു കറിയുടെയും ആവശ്യമില്ല.

kabsa,

Ingredients

Chicken – 1 kg
Onion – 2
Ripe tomatoes – 3
Garlic – 6 large cloves
Green Chilli – 2
Cardamom – 6
Cloves – 6
Cumin seeds – one teaspoon
Black pepper – one teaspoon
Black lemon – 2
Bay Leaf – 4
Cinnamon – a large piece
Chicken stock – two
Tomato paste – 2 tbsp
Kabsa masala – three teaspoons
Basmati rice – three glasses (3/4 kg)

How to prepare
Wash basmati rice and soak it for two hours

Cut the chicken into large pieces and wash and keep it clean

Pour four tablespoons of sunflower oil or vegetable oil in a frying pan and when hot, chop the onion and fry well.

Then add chopped garlic and saute, then chop tomatoes and saute well. Add cardamom, cloves, cloves and other spices to it and fry it well and wait till it smells good.

Add the kabsa masala, chicken stock and tomato paste. Add the cleaned chicken pieces. Cook for 5 minutes. Then pour six and a half glasses of hot water and cook for 25 minutes. (On the basis of two cups of rice, four and a half cups of water)
Add enough salt. After 30 minutes, the chicken pieces can be removed from it. (This water is filtered and rice is cooked in it).

Put the rice in that water and cook the rice on medium heat.
Brush the chicken pieces with lemon juice and then drizzle with a little olive oil and bake for 20 minutes. Once the water in the rice is absorbed, simmer it on low flame for 20 minutes. Serve hot, no need for any other curry.
.
.
.

kabsa #kabsarice #tanikerala #nadanfood #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost