
സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👇
ചേരുവകൾ | Ingredients :1. മുരിങ്ങക്കായ – 2 എണ്ണം 2. വെണ്ടയ്ക്ക – രണ്ടു മുതൽ മൂന്നെണ്ണം വരെ 3. പച്ചക്കായ – ഒരു ചെറിയ കഷണം 4. ക്യാരറ്റ് – വലുത് ഒരെണ്ണം 5. ബീറ്റ്റൂട്ട് – ഒരെണ്ണം 6. കുമ്പളങ്ങ – ഒരു ചെറിയ പീസ് 7. പടവലങ്ങ – ഒരു ചെറിയ പീസ് 8. പയർ – രണ്ടു മുതൽ മൂന്നെണ്ണം വരെ 9. ബീൻസ് – 2 എണ്ണം 10. തക്കാളി – വലുത് ഒരെണ്ണം 11. സവാള – 1 എണ്ണം 12. പുളി – നെല്ലിക്ക വലിപ്പത്തിൽ 13. മുളകുപൊടി – ഒരു ടീസ്പൂൺ 14. മല്ലിപ്പൊടി – ഒന്നേകാൽ ടീസ്പൂൺ 15. സാമ്പാർ പൊടി – രണ്ട് ടീസ്പൂൺ 16. കായം – ഒരു ചെറിയ കഷണം 17. ഉപ്പ് – ആവശ്യത്തിന് 18. സാമ്പാർ പരിപ്പ് – കാൽ കപ്പ്
ആദ്യം തന്നെ കുക്കർ എടുത്ത് അതിൽ കഴുകി വൃത്തിയാക്കി വെച്ച പരിപ്പ് ഇട്ടു കൊടുക്കുക. അതിന് മുകളിലായി എടുത്തു വച്ച കഷണങ്ങളെല്ലാം ചേർത്തു കൊടുക്കാവുന്നതാണ്. കഷ്ണങ്ങളിലേക്ക് മസാല നല്ല രീതിയിൽ പിടിക്കുന്നതിനായി സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഉപ്പ്, കായം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കഷ്ണങ്ങൾ വേവാൻ ആവശ്യമായ വെള്ളം കൂടി ഈ ഒരു സമയത്ത് ഒഴിച്ച് മൂന്നു മുതൽ നാലു വരെ വിസിൽ അടിപ്പിച്ച് എടുക്കാവുന്നതാണ്. കുക്കറിലെ വിസിൽ എല്ലാം പോയിക്കഴിയുമ്പോൾ വേവ് കുറവുള്ള കഷണങ്ങളായ പയർ, ബീൻസ്, വെണ്ടയ്ക്ക, മുരിങ്ങക്കായ എന്നിവ കൂടി വേവിച്ചു വെച്ച കഷ്ണത്തിലേക്ക് ചേർത്ത് ഒരു വിസിൽ കൂടി അടുപ്പിച്ച് എടുക്കണം.
രണ്ടാമത് വീണ്ടും കുക്കറിലേക്ക് കഷ്ണങ്ങൾ ചേർത്ത് കൊടുക്കുമ്പോൾ തന്നെയാണ് പുളി വെള്ളവും ചേർത്ത് കൊടുക്കേണ്ടത്. എന്നാൽ മാത്രമേ കഷ്ണത്തിലേക്ക് നല്ലതുപോലെ പുളി ഇറങ്ങി പിടിക്കുകയുള്ളൂ. ഈയൊരു സമയം കൊണ്ട് സാമ്പാറിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉലുവയും, ഉണക്കമുളകും, കറിവേപ്പിലയും, കടുകും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. കഷ്ണങ്ങളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ മല്ലിപ്പൊടി, കുറച്ചു കൂടി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്.
ഈയൊരു സമയം കൊണ്ട് കുക്കറിലെ കഷ്ണങ്ങളെല്ലാം നല്ല രീതിയിൽ വെന്തു വന്നിട്ടുണ്ടാകും. അവസാനമായി തയ്യാറാക്കി വെച്ച താളിപ്പ് കൂടി സാമ്പാറിലേക്ക് ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. സാമ്പാർ സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കറിക്ക് നല്ല രുചി ലഭിക്കുന്നതാണ്. ഇനി സാമ്പാർ ചൂടോടു കൂടി തന്നെ ചോറ്, ഇഡലി, ദോശ എന്നിങ്ങനെ ഇഷ്ടമുള്ളതിനോടൊപ്പം സെർവ് ചെയ്യാം. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.
Sambar is a quintessential South Indian dish, beloved for its rich, tangy, and mildly spicy flavors. This hearty lentil-based stew is a staple in South Indian cuisine, often served with rice, dosa, idli, or vada. Sambar is made by simmering toor dal (split pigeon peas) with a variety of vegetables, tamarind, and a special blend of spices known as sambar powder. The result is a flavorful and nutritious dish that perfectly balances the sourness from tamarind with the warmth of spices and the earthiness of lentils.
Sambar is a beloved South Indian dish that embodies the essence of comfort food with its hearty, nutritious, and flavorful profile. The combination of tender lentils, tangy tamarind, and a robust blend of spices creates a dish that is both satisfying and wholesome. Whether enjoyed as a main course with rice or as a side with idli and dosa, Sambar is a versatile dish that is deeply ingrained in the culinary traditions of South India. Its rich, savory taste, coupled with the aromatic tempering, makes it a dish that is sure to please the palate and warm the soul. @top fans
#sambar #southindianfood #foodie #idli #foodphotography #dosa #indianfood #food #foodporn #breakfast #foodblogger #chutney #southindian #instafood #foodstagram #homemade #foodlover #healthyfood #vada #sambhar #foodiesofinstagram #yummy #samba #foodgasm #southindiancuisine #coconutchutney #idlisambhar #bhfyp #masaladosa #pagode
Lovely! 😍
LikeLike